Skip to main content

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൊവിഡ് വ്യാപനം തീവ്രമാകുന്നു. ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത് 145 പേര്‍ക്ക്. 144 പേര്‍ തടവുകാരും ഒരാള്‍ ഉദ്യോഗസ്ഥനുമാണ്. ഇതോടെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 362 ആയി. 

വിചാരണ തടവുകാരനായ മണികണ്ഠന്‍(72) കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. നിലവില്‍ ജയിലിലെ പ്രത്യേക കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചാണ് രോഗികള്‍ക്ക് ചികില്‍സ നല്‍കുന്നത്.