പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 53 പേര്‍ക്ക് കൂടി കൊറോണ വൈറസ്ബാധ സ്ഥിരീകരിച്ചു. 50 തടവുകാര്‍ക്കും രണ്ട് ജയില്‍ ജീവനക്കാര്‍ക്കും ജയില്‍ ഡോക്ടര്‍ക്കുമാണ് ഇന്ന് കൊവിഡ് പോസിറ്റീവ് ആയത്. ഇതോടെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ മാത്രം 218 പേര്‍ക്കാണ് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത്.