Skip to main content

കേരളത്തില്‍ വെള്ളിയാഴ്ച 1251 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.814 പേര്‍ രോഗമുക്തി നേടി. 1,061 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. 73 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്ന് എത്തിയത് 77 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന 94 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതു കൂടാതെ 18 ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ക്കും രോഗം സ്ഥിരീകരിച്ചു