Skip to main content

തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനം രണ്ട് ദിവസത്തേക്ക് അടച്ചു. ശനി, ഞായര്‍ ദിവസങ്ങളിലേക്കാണ് അടച്ചത്. ശുചീകരണം, അണുവിമുക്തമാക്കല്‍ എന്നിവയ്ക്ക് വേണ്ടിയാണ് പോലീസ് ആസ്ഥാനം അടച്ചത് എന്നാണ് വിശദീകരണം. പോലീസ് ആസ്ഥാനത്തെ രണ്ട് പോലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് നടപടി.

50 വയസ്സിന് മുകളിലുള്ള പോലീസുകാരെ കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് ഡി.ജി.പി നിര്‍ദേശം നല്‍കി. 50 വയസ്സിന് താഴെയുള്ളവരെ നിയോഗിക്കുമ്പോള്‍ അവര്‍ക്ക് മറ്റ് അസുഖങ്ങളുണ്ടെങ്കില്‍ ഫീല്‍ഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്നും ഡി.ജി.പിയുടെ സര്‍ക്കുലറില്‍ പറയുന്നു.

സംസ്ഥാനത്ത് ഇതുവരെ 88 പോലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ അധികവും തിരുവനന്തപുരത്താണ്.