Skip to main content

സംസ്ഥാനത്ത് ഇന്ന് 1169 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചര്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 43 പേര്‍ വിദേശത്ത് നിന്നും 95 പേര്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്. 991 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. 56 പേരുടെ ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 377, എറണാകുളം 128, മലപ്പുറം 126, കാസര്‍കോട് 113, കോട്ടയം 70, കൊല്ലം 69, തൃശ്ശൂര്‍ 58, കോവിക്കോട് 50, ഇടുക്കി 42, ആലപ്പുഴ 38, പാലക്കാട് 38, പത്തനംതിട്ട 25, വയനാട് 19, കണ്ണൂര്‍ 16 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

29 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിലെ 11, എറണാകുളം ജില്ലയിലെ 7, കണ്ണൂര്‍ ജില്ലയിലെ 5, മലപ്പുറം ജില്ലയിലെ 4, പത്തനംതിട്ട, വയനാട് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂര്‍ ജില്ലയിലെ 10 കെ.എസ്.ഇ. ജീവനക്കാര്‍ക്കും, ഒരു കെ.എല്‍.എഫ്. ജീവനക്കാരനും രോഗം ബാധിച്ചു. 

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 688 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.കൊല്ലം 168, കോഴിക്കോട് 93, തിരുവനന്തപുരം 66, തൃശ്ശൂര്‍ 63, കണ്ണൂര്‍ 55, മലപ്പുറം 44, കോട്ടയം 39, എറണാകുളം 37, ഇടുക്കി 30, കാസര്‍കോട് 30, പാലക്കാട് 29, വയനാട് 19, ആലപ്പുഴ 15 എന്നിങ്ങനെയാണ് പരിശോധനാഫലം നെഗറ്റീവ് ആയവരുടെ കണക്കുകള്‍. ഇതോടെ 11,342 പേരാണ് രോഗം സ്ഥിരീകരിച്ച് ചികില്‍സയിലുള്ളത്. 14,467 പേര്‍ ഇതുവരെ കൊവിഡില്‍ നിന്ന് മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,45,777 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,35,173 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,604 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1363 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.