ഒരു 12 വയസ്സുകാരന്‍ ഗോള്‍പോസ്റ്റിന്റെ അറ്റത്ത് കെട്ടിത്തൂക്കിയ വളയത്തിലൂടെ പന്തടിച്ച് തെറിപ്പിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം. ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന അടക്കം ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് കഴിഞ്ഞു. ഏതൊരു ഫുട്‌ബോള്‍ ആരാധകനെയും കോരിത്തരിപ്പിക്കുന്ന രംഗം ഇന്‍സ്റ്റഗ്രാമിലിട്ടതോടെ മമ്പാട്ടെ കുഞ്ഞു മെസ്സി മിഷാല്‍ അബുലൈസ് അങ്ങനെ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറി.
ലയണല്‍ മെസ്സി എന്ന പേര് എഴുതിയിരിക്കുന്ന ജേഴ്‌സി ധരിച്ചു കൊണ്ട് ഒരു 12 വയസ്സുകാരന്‍ ഗോള്‍പോസ്റ്റിന്റെ അറ്റത്ത് കെട്ടിത്തൂക്കിയ വളയത്തിലേക്ക് പന്ത് അടിക്കാന്‍ ലക്ഷ്യം വയ്ക്കുന്നതില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്. പന്ത് വളയം കടന്ന് പിന്നെയും കുറച്ച് ദൂരം പോയി. മൈതാനിയില്‍ പത്താം നമ്പര്‍ ജഴ്‌സിക്കാരന്‍ ഇതിനിടെ മുട്ടുകുത്തി കൈകള്‍ ഉയര്‍ത്തി ആഹ്ലാദം പ്രകടിപ്പിച്ച് എഴുന്നേറ്റു. ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടേ തന്നെ മട്ടും ഭാവവുമാണ് മിഷാല്‍ അബുലൈസിന്റെയും. സഹോദരന്‍ വാജിദാണ് വീഡിയോ പകര്‍ത്തിത്.
നമ്മുടെ സ്വന്തം മെസ്സി നമ്മുടെ സ്വന്തം കേരളത്തില്‍ നിന്ന് എന്ന കുറിപ്പോടെയാണ് റെയ്‌ന വീഡിയോ പങ്കുവച്ചത്. അബുലൈസിന്റെ പിതാവ് കണ്ണിയന്‍ അബുലൈസ് മലപ്പുറം ജില്ലാടീമിലെ മുന്‍ ഗോള്‍ കീപ്പറായിരുന്നു.