Skip to main content

സോളാര്‍ കേസിന്റെ അന്വേഷണ പുരോഗതി തേടി കേന്ദ്ര അന്വേഷണ ഏജന്‍സി സമീപിച്ചെന്ന് സരിത എസ്. നായര്‍. ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ക്കെതിരായ വിവരങ്ങളാണ് അന്വേഷിച്ചത്. രണ്ട് തവണ അന്വേഷണ ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തി എന്നും പറയുന്നു.നേതാക്കള്‍ക്കെതിരായ അന്വേഷണത്തിന്റെ പുരോഗതി വിവരങ്ങളും എം.പിമാര്‍ക്കെതിരായ കേസിന്റെ വിശദാംശങ്ങളും അന്വേഷിച്ചെന്ന് സരിത എസ്. നായര്‍ പറയുന്നു. ചെന്നൈയിലും തിരുവനന്തപുരത്തും എത്തിയാണ് ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തിയത്. 

ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എന്ന് പറഞ്ഞാണ് അന്വേഷണ സംഘം കൂടിക്കാഴ്ച നടത്തിയതെന്നും സരിത എസ്. നായര്‍ പറയുന്നു. രാഷ്ട്രീയ വടംവലികള്‍ക്ക് താര്‍പ്പര്യമില്ലെന്നും കേരളാ സര്‍ക്കാര്‍ കേസില്‍ അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു. നീതി വൈകുന്ന സാഹചര്യം ഉണ്ടായാല്‍ വനിതാ കമ്മീഷനെ സമീപിക്കാനാണ് ആലോചനയെന്നും അവര്‍ പറയുന്നു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.സി. വേണുഗോപാല്‍, ഹൈബീ ഈഡന്‍, അടൂര്‍ പ്രകാശ് എന്നിവര്‍ക്കെതിരായ കേസിന്റെ വിവരങ്ങളും എ.പി അബ്ദുള്ളക്കുട്ടിക്കെതിരായ കേസിന്റെ വിവരങ്ങളുമാണ് അവര്‍ ചോദിച്ചതെന്ന് സരിത എസ്. നായര്‍ പറയുന്നു.

 

Tags