Skip to main content
Delhi

supreme-court

ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കാനാകില്ലെന്ന് സുപ്രീംകോടതി. രാജ്യതലസ്ഥാനത്തിന്റെ ഭരണത്തലവന്‍ ലഫ്റ്റനന്റ് ഗവര്‍ണറാണെന്ന ഹൈക്കോടതി വിധിക്കെതിരെ എ.എ.പി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി വധി.

 

എന്നാല്‍ ഡല്‍ഹിയുടെ യഥാര്‍ത്ഥ അധികാരം തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണ്. ഭരണപരമായ തീരുമാനങ്ങള്‍ ലഫ്.ഗവര്‍ണര്‍ വൈകിക്കരുത്. മന്ത്രിസഭയുടെ ഉപദേശ പ്രകാരം പ്രവര്‍ത്തിക്കാന്‍ ലഫ്.ഗവര്‍ണര്‍ക്ക് ബാധ്യതയുണ്ട്. ഗവര്‍ണര്‍ക്ക് തുല്യമല്ല ലഫ്.ഗവര്‍ണര്‍ പദവിയെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി.

 

അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസില്‍ കോടതി കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ വാദം കേട്ടിരുന്നു.

 

 

Tags