Skip to main content
Kochi

 oommen-chandy

സോളാര്‍ കേസ് ഉയര്‍ത്തിക്കാട്ടി തന്നെ തളര്‍ത്താന്‍ ശ്രമിക്കേണ്ടെന്ന് ഉമ്മന്‍ ചാണ്ടി. ഇതുകൊണ്ടൊന്നും താന്‍ പിന്നോട്ടുപോകില്ലെന്നും ശക്തമായി തിരിച്ചുവരുമെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. സര്‍ക്കാര്‍ തീരുമാനപ്രകാരം ഉമ്മന്‍ ചാണ്ടിക്ക് അഴിമതിക്കേസിലും ബലാത്സംഗക്കേസിലുമാണ് അന്വേഷണം നേരിടേണ്ടി വരിക.

 

കെ.പി.സി.സി തെരെഞ്ഞെടുപ്പിന് തൊട്ടുമുന്‍പെയുള്ള ഈ നടപടി എ ഗ്രൂപ്പിനെ ആകെ വെട്ടിലാക്കിയിരിക്കുകയാണ്. ഉമ്മന്‍ ചാണ്ടി മാത്രമല്ല എ ഗ്രൂപ്പിലെ പ്രമുഖരിലൊരാളായ ബെന്നി ബഹനാനും, തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കേസില്‍ പെട്ടതോടെ അവരാകെ പ്രതിരോധത്തിലായിരിക്കുകയാണ്. ഏത് അന്വേഷണത്തെയും നേരിടുമെന്നും യാതൊരുവിധ ഭയമില്ലെന്നുമാണ് ബെന്നി ബഹനാന്‍ പ്രതികരിച്ചത്.

 

കേസില്‍ പെട്ടിരിക്കുന്ന നേതാക്കള്‍ തങ്ങള്‍ വഹിക്കുന്ന പദവികള്‍ ഒഴിഞ്ഞ് അന്വേഷണത്തെ നേരിടണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷന്‍ പറഞ്ഞു. ഇത് വേങ്ങര തെരെഞ്ഞെടുപ്പ് ലക്ഷ്യമാക്കിക്കൊണ്ടുള്ള നടപടിയല്ലെന്നും അങ്ങനെയായിരുന്നെങ്കില്‍ അത് നേരത്തെയാകാമായിരുന്നെന്നും കോടിയേരി കൂട്ടിച്ചര്‍ത്തു.

 

 

Tags