Skip to main content

പ്ലാസ്മ തെറാപ്പിയിലൂടെ രോഗം ഭേദമായ ആദ്യ രോഗി വ്യാഴാഴ്ച ആശുപത്രി വിട്ടെന്നും ഇദ്ദേഹം കൊറോണ ബാധിച്ച് ഐ.സി.യുവില്‍ ചികില്‍സയിലായിരുന്നെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കൊറോണ രോഗികളില്‍ പ്ലാസ്മ തെറാപ്പി മികച്ച ഫലം കാണുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കൊറോണ രോഗം ഭേദമായ ആയിരത്തോളം ആളുകളുമായി സംസാരിച്ചുവെന്നും ഇവരില്‍ പലരും പ്ലാസ്മ ദാനം ചെയ്യാന്‍ തയ്യാറാണെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു. 

കൊറോണവൈറസിന് പ്ലാസ്മാ തെറാപ്പിയിലൂടെ ഫലം കാണാന്‍ സാധിക്കുമെന്ന തീരുമാനത്തിലെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഐ.സി.എം.ആര്‍ നെരത്തെ വ്യക്തമാക്കിയിരുന്നു. ഐ.സി.എം.ആര്‍ പഠനം പൂര്‍ത്തിയാക്കുന്നത് വരെയും ശക്തമായ തെളിവുകള്‍ ലഭിക്കുന്നത് വരെയും പ്ലാസ്മാ തെറാപ്പി പരീക്ഷണങ്ങള്‍ക്ക് മാത്രമെ ഉപയോഗിക്കാവു എന്നും ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ശരിയായ രീതിയില്‍ ഇത് നടത്തിയില്ലെങ്കില്‍ ജീവന്‍ വരെ അപകടപ്പെടുത്താമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.  

Tags