Skip to main content

രാജ്യത്തെ കൊറോണ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറങ്ങി. ഏപ്രില്‍ 20 മുതല്‍ ഇളവുകള്‍ പ്രാബല്ല്യത്തില്‍ വരും. ഹോട്ട്‌സ്‌പോട്ടായി തിരിച്ച പ്രദേശങ്ങളിലെ ഇളവുകള്‍ സംബന്ധിച്ച കാര്യങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും ഉത്തരവില്‍ പറയുന്നു. പൊതുഗതാഗത സംവിധാനം പ്രവര്‍ത്തിക്കില്ലെങ്കിലും ചരക്ക് ഗതാഗതത്തിന് അനുമതിയുണ്ട്.

ഹോട്ടലുകളും ഹോംസ്‌റ്റേകളും പോസ്‌റ്റോഫീസുകളും തുറക്കാന്‍ അനുമതി നല്‍കി. ഐ.ടി സ്ഥാപനങ്ങള്‍ക്കും(50 ശതമാനം ജീവനക്കാരെ പാടുള്ളൂ) പ്രവര്‍ത്തിക്കാം. കമ്പോളങ്ങളും തുറന്ന് പ്രവര്‍ത്തിക്കാം. സാമൂഹിക അകലം പാലിച്ച് തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാം. രാജ്യത്തുടനീളം കൊറിയര്‍ സര്‍വ്വീസുകളും ഏപ്രില്‍ 20മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.

* റോഡ് നിര്‍മ്മാണം, കെട്ടിട നിര്‍മ്മാണം, ജലസേചന പദ്ധതി എന്നിവയ്ക്ക് അനുമതി.
* വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കും.
* തോട്ടങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി.
* കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങള്‍ അടഞ്ഞുതന്നെ കിടക്കും.
* വ്യോമ റെയില്‍ വാഹന ഗതാഗതം മെയ് മൂന്ന് വരെ പുനരാരംഭിക്കില്ല.
* അവശ്യ വസ്തുക്കള്‍ക്ക് നിലവിലുള്ള ഇളവുകള്‍ തുടരും.
* വ്യാപാര സ്ഥാപനങ്ങളും വ്യവസായ ശാലകളും അടഞ്ഞു കിടക്കും.
* പൊതു ആരാധന നടത്താന്‍ പാടില്ലെന്ന് നിര്‍ദേശം.
* മദ്യം, സിഗരറ്റ് വില്‍പ്പനയ്ക്ക് നിരോധനം.
* പൊതുസ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും മുഖാവരണം നിര്‍ബന്ധം.
* മെഡിക്കല്‍ ലാബുകള്‍ തുറക്കാം.
* ആരാധനാലയങ്ങള്‍ തുറക്കരുത്. 
* ബാറുകളും മാളുകളും തിയറ്ററുകളും തുറക്കരുത്.
* മരണം, വിവാഹ ചടങ്ങ് എന്നിവയ്ക്ക് നിയന്ത്രണം.
* ക്ഷീരം, മല്‍സ്യം, കോഴിവളര്‍ത്തല്‍ മേഖലകളിലുള്ളവര്‍ക്ക് യാത്രാനുമതി.
* പൊതുസ്ഥലത്ത് തുപ്പുന്നത് കുറ്റകരമാകും.
* അത്യാവശ്യ സാഹചര്യങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാം. 
* ഹോം ഡെലിവറി പ്രോല്‍സാഹിപ്പിക്കാമെന്നും കേന്ദ്ര നിര്‍ദേശം.