Skip to main content
Delhi

rafale

റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഫ്രഞ്ച് കമ്പനിയുമായിസമാന്തര ചര്‍ച്ച നടത്തിയെന്നതിനുള്ള തെളിവുകള്‍ പുറത്ത്. പ്രധാന മന്ത്രിയുടെ ഓഫീസിന്റെ സമാന്തര ഇടപെടലിനെതിരെ പ്രതിരോധമന്ത്രാലയ സെക്രട്ടറി വകുപ്പ് മന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.പ്രതിരോധ മന്ത്രാലയത്തെ ഒഴിവാക്കി പ്രധാനമന്ത്രിയുടെ ഓഫീസ് ചര്‍ച്ച നടത്തിയത് ഇന്ത്യന്‍ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാകുമെന്നാണ് വകുപ്പ് സെക്രട്ടറി കത്തില്‍ വ്യക്തമാക്കിയിരുന്നത്.

 

2015 നവംബര്‍ 24ന് അന്നത്തെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ക്ക് മുന്‍പ്രതിരോധ സെക്രട്ടറി ജി മോഹന്‍കുമാര്‍ നല്‍കിയ കത്ത് ദ ഹിന്ദു ദിനപത്രമാണ് പുറത്ത് വിട്ടത്.

 

റഫാലില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ചര്‍ച്ച നടത്തിയതായും ഇത് ഇന്ത്യന്‍ താല്‍പര്യങ്ങള്‍ക്കെതിരാണെന്നുമാണ്കത്തില്‍ വ്യക്തമാക്കുന്നത്. പ്രതിരോധ മന്ത്രാലയമാണ് ഇടപാടുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിയെന്നായിരുന്നു 2018 ഒക്ടോബറില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്. ഡെപ്യൂട്ടി എയര്‍ ചീഫ് ഓഫ് എയര്‍സ്റ്റാഫ് ഉള്‍പ്പെട്ട ഏഴംഗസംഘമാണ് ഇടപാടുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയതെന്നായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്.സര്‍ക്കാരിന്റെ ഈ വാദത്തെ തള്ളുന്നതാണ് പുതിയ വെളിപ്പെടുത്തല്‍.