Skip to main content
Bengaluru

L-Chandrashekhar.

തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കെ കര്‍ണാടക രാമനഗര മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന എല്‍.ചന്ദ്രശേഖര്‍ ആണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക് തിരികെയെത്തിയത്. ഒരുമാസം മുമ്പാണ് ചന്ദ്രശേഖര്‍ ബിജെപിയ്‌ക്കൊപ്പം ചേര്‍ന്നത്.  കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ ഭാര്യ അനിതാ കുമാരസ്വാമിയാണ് ഇവിടുത്തെ ജെ.ഡി.എസ്-കോണ്‍ഗ്രസ് സംയുക്ത സ്ഥാനാര്‍ത്ഥി.

 

ബിജെപിയില്‍ ഐക്യം ഇല്ലെന്നും തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ തന്നെ പാര്‍ട്ടി പിന്തുണയ്ക്കുന്നില്ലെന്നും ആരോപിച്ചാണ് ചന്ദ്രശേഖര്‍ കോണ്‍ഗ്രസിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്. ഇതോടെ അനിതയ്ക്ക് എതിരാളി ഇല്ലാതായി. മുഖ്യമന്ത്രി കുമാരസ്വാമി മത്സരിച്ച മണ്ഡലമാണ് രാമനഗര. ചന്നപട്ടണത്തിലും കുമാരസ്വാമി വിജയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രാമനഗരത്തില്‍ നിന്ന് എം.എല്‍.എ സ്ഥാനം കുമാരസ്വാമി രാജിവച്ചതും അവിടെ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയതും. പാര്‍ട്ടിയുടെ മാത്രമല്ല ജനങ്ങളുടെയും താല്പര്യമാണ് തന്റെ സ്ഥാനാര്‍ഥിത്വമെന്ന് അനിതാ കുമാരസ്വാമി പ്രതികരിച്ചിരുന്നു.

 

 

Tags