വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്കെത്തുമ്പോള്‍ നാഗാലാന്‍ഡില്‍ ബിജെപി സഖ്യം കേവല ഭൂരിപക്ഷത്തോട് അടുക്കുന്നു. ഇപ്പോഴത്തെ സൂചനകള്‍ അനുസരിച്ച് ഭരണകക്ഷിയായ നാഗാ പീപ്പിള്‍സ് ഫ്രണ്ടിനെ ബി.ജെ.പി സഖ്യം മറികടന്നിരിക്കുകയാണ്.
എന്‍.ഡി.പി.പി ബിജെപി സഖ്യം 30 സീറ്റിലും എന്‍.പി.എഫ് 25സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. 60 അംഗ നിയമസഭയില്‍ 31 സീറ്റാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. എന്‍.പി.എഫുമായി ബന്ധം ഉപേക്ഷിച്ച് മുന്‍ മുഖ്യമന്ത്രി നെയ്ഫ്യൂ റിയോയുടെ നേതൃത്വത്തില്‍ രൂപംകൊണ്ട പുതിയ പാര്‍ട്ടിയായ എന്‍.ഡി.പി.പിയുമായി സഖ്യമുണ്ടാക്കിയ ബി.ജെ.പി തന്ത്രം ഫലിച്ചുവെന്നാണ് ലീഡ് നില വ്യക്തമാക്കുന്നത്.