Skip to main content
Delhi

Anna-Hazare

പ്രധാനമന്ത്രി നരേന്ദരമോദിക്കെതിരെ ജനകീയ സമരത്തിനൊരുങ്ങി അണ്ണാ ഹസാരെ. മോദിയുടെ നാടകം മതിയാക്കി തെരെഞ്ഞെടുപ്പിന് മുന്‍പും ശേഷവും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കണം. അല്ലാത്ത പക്ഷം ജനകീയ സമരത്തെ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. പത്ത് പര്‍ഷം നീണ്ട യു.പി.എ സര്‍ക്കാരിന്റെ ഭരണം അവസാനിക്കുന്നതിന് മുഖ്യ കാരണം അന്ന് അണ്ണാ ഹസാരെ  നടത്തിയ ജനകീയ സമരമായിരുന്നു.

 

ലോക്പാല്‍ നിയമനമം നടപ്പാലാക്കുമെന്ന് പറഞ്ഞാണ് മോദി തെരുഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ അധികാരം കിട്ടി ഇത്രനാളായിട്ടും അതിനുവേണ്ടിയുള്ള ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും, ഇക്കാര്യം തിരക്കി പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടും മറുപടി കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു. നോട്ടു നിരോധനത്തെ ആദ്യം അനുകൂലിച്ചിരുന്ന ഹസാരെ തന്റെ നിലപാട് തിരുത്തി, നോട്ട് നിരോധനകൊണ്ട് എന്ത് നേടിയെന്നും ചോദിച്ചു.

 

ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണം അല്ലെങ്കില്‍ രാം ലീല മൈതാനത്ത് ഒരു മാസത്തിനകം യുവാക്കളെ ഉള്‍പ്പെടുത്തിസമരം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.