Skip to main content

 

‘വെടിവഴിപാട്’ എന്ന മലയാള ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചു. മതവികാരം വ്രണപ്പെടുത്തുന്നു എന്ന കാരണത്താലാണ് അടുത്തയാഴ്ച ഇറങ്ങാനിരിക്കുന്ന ചിത്രം സെന്‍സര്‍ ബോര്‍ഡ് തടഞ്ഞത്. കര്‍മയുഗ് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ശംഭു പുരുഷോത്തമന്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് വെടിവഴിപാട്. സംവിധായകന്‍ അരുണ്‍കുമാര്‍ അരവിന്ദ് ആണ് ചിത്രം നിര്‍മിക്കുന്നത്. ആറ്റുകാല്‍ പൊങ്കാല ദിവസം ഏതാനും കുടുംബങ്ങളില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.

 

സെന്‍സര്‍ ബോര്‍ഡിന്‍റെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് നടനും സംവിധായകനുമായ മുരളീ ഗോപി പ്രതികരിച്ചു. ചിത്രത്തില്‍ ഇദ്ദേഹവും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തില്‍ മുരളി ഗോപിയെക്കൂടാതെ ഇന്ദ്രജിത്ത്, സൈജു കുറുപ്പ്, ദിനേശ് പണിക്കര്‍, ശ്രീജിത്ത് രവി, അശ്വിന്‍ മാത്യു, ഇന്ദ്രന്‍സ്, മൈഥിലി, അനുശ്രീ, അനുമോള്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.

 

സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ച സാഹചര്യത്തില്‍ ചിത്രത്തിന്‍റെ നിര്‍മ്മാതാവിന് ഷാജി എന്‍ കരുണ്‍ അധ്യക്ഷനായ റിവൈസിംഗ് കമ്മിറ്റിയെ സമീപിക്കാം.