Skip to main content

 

പ്രശസ്ത നടിയും കമല ഹാസന്റെ മകളുമായ ശ്രുതി ഹാസനെ അജ്ഞാതന്‍ വീട്ടില്‍ കയറി ആക്രമിച്ചു. ചൊവ്വാഴ്ച രാവിലെ ഒന്‍പതുമണിയോടെ ശ്രുതിയുടെ  മുംബൈയിലെ ബാന്ദ്രയിലുള്ള അപ്പാര്‍ട്ട്‌മെന്റിലാണ് സംഭവം. കോളിംഗ് ബെല്‍ കേട്ട് കതകു തുറന്ന ശ്രുതിയുടെ കഴുത്തിന് അക്രമി കടന്നു പിടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആദ്യം ആക്രമണത്തില്‍ പരിഭ്രാന്തയായെങ്കിലും പിന്നീട് ശ്രുതി പ്രത്യാക്രമണത്തിലൂടെയാണ് രക്ഷപ്പെട്ടത്.

 

ആക്രമണത്തില്‍ ഇയാളുടെ കൈനഖം കൊണ്ട് ശ്രുതിയുടെ കഴുത്തിന് മുറിവേറ്റതിനാല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ആക്രമി ശ്രുതിയുടെ ആരാധകനാണെന്നാണ് പൊലീസിന്റെ നിഗമനം. ശ്രുതി തമിഴിനു പുറമെ തെലുങ്കിലും ഹിന്ദിയിലും അഭിനയിച്ചിട്ടുണ്ട്. ലക്ക്, രാമയ്യ വാസ്തവയ്യ എന്നീ ഹിന്ദി ചിത്രങ്ങളിലൂടെയാണ് ബോളിവുഡില്‍ ശ്രുതി തന്റെ സാന്നിധ്യമറിയിച്ചത്.