Skip to main content

Jayaram and Mohanlal at AMMA camp

നായക വേഷത്തോടൊപ്പം ഗായക വേഷവും അണിയുന്നവരുടെ നിരയിലേക്ക് ജയറാമും. ജോഷി സംവിധാനം ചെയ്യുന്ന 'സലാം കാശ്മീർ' എന്ന ചിത്രത്തിലാണ് ജയറാം പിന്നണി പാടുന്നത്. ഒപ്പം ശ്വേതാമോഹനും. 'കണ്ണാടിപ്പുഴയിലെ മീനോടും കുളിരിലെ' എന്ന ഗാനമാണ് ആലപിച്ചത്. റഫീക്ക് അഹമ്മദാണ് രചന. എം.ജയചന്ദ്രന്‍ സംഗീതം. മയിലാട്ടം പോലുള്ള സിനിമകളിൽ ജയറാം പാടിയിട്ടുണ്ടെങ്കിലും ഒരു മുഴുനീളഗാനം ഇതാദ്യമാണ്.

 

വർണചിത്ര ബിഗ് സ്‌ക്രീനിന്റെ ബാനറിൽ മഹാസുബൈർ നിർമ്മിക്കുന്ന 'സലാം കാശ്മീരി'ന്റെ രചന സേതുവിന്റേതാണ്. ഈ ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നതും ജയറാമാണ്. മിയയും ജയറാമും ഒന്നിക്കുന്ന ഈ യുഗ്മഗാനത്തിന്റെ ചിത്രീകരണം തൊടുപുഴയിൽ നടന്നു. സുരേഷ്‌ഗോപിയും ജയറാമുമാണ് സലാം കാശ്മീരിലെ നായകർ. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ കാശ്മീരിൽ നടന്നുകൊണ്ടിരിക്കുന്നു.

 

നാടകരംഗം പശ്ചാത്തലമാക്കി കമൽ ഒരുക്കുന്ന പുതിയ ചിത്രത്തിലും ജയറാമാണ് നായകൻ. നടൻ എന്ന്‍ പേരിട്ട ചിത്രത്തിന്റെ തിരക്കഥ എസ്.സുരേഷ്ബാബുവാണ്. അമ്പലക്കര ഫിലിംസിന്റെ ബാനറിൽ കെ. അനിൽകുമാറാണ് നിർമ്മാണം. ഛായാഗ്രഹണം: മധു നീലകണ്ഠൻ, സംഗീതം: ഔസേപ്പച്ചൻ.