Skip to main content

karnataka-result

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് എത്തുമ്പോള്‍ ബി.ജെ.പി എറ്റവും വലിയ ഒറ്റക്കക്ഷിയായി തുടരുകയാണ്. എന്നാല്‍ അവര്‍ക്ക് ഭരണത്തിലെത്താനുള്ള കേവല ഭൂരിപക്ഷം ഉറപ്പിക്കാനായിട്ടില്ല. ഒടുവിലത്തെ കണക്കനുസരിച്ച് 106 സീറ്റുകളിലാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്. കേവല ഭൂരിപക്ഷത്തിന് 112 സീറ്റുകളാണ് വേണ്ടത്. കോണ്‍ഗ്രസ് 75 സീറ്റിലും ജെ.ഡി.എസ് 39 സീറ്റുകളിലുമാണ് മുന്നേറുന്നത്.

 

വാട്ടെണ്ണലിന്റെ ആദ്യ നിമിഷങ്ങളില്‍ കോണ്‍ഗ്രസ് മുന്നിലായിരുന്നെങ്കിലും തുടര്‍ന്നുള്ള എല്ലാ ഘട്ടങ്ങളിലും ബി.ജെ.പി ലീഡ് നില ഉയര്‍ത്തി. വോട്ടെണ്ണല്‍ ഏകദേശം പകുതിയായപ്പോഴേക്കും കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ പത്തില്‍ താഴെ സീറ്റുകളുടെ വ്യത്യാസമാണ് ഉണ്ടായിരുന്നതെങ്കില്‍ അവസാനഘട്ടത്തിലേക്കെത്തിയപ്പോള്‍ 112 എന്ന കേവലഭൂപരിക്ഷത്തിലേക്ക് അടുക്കുന്ന കാഴ്ചയാണ് കാണുന്നത്.

 

പ്രധാനപ്പെട്ട എല്ലാ മേഖലകളിലും ബി.ജെ.പി മുന്നേറ്റം തന്നെയാണ് ഉണ്ടായിരിക്കുന്നത്. ഇതില്‍ മധ്യ കര്‍ണാടകത്തിലും ബെംഗളൂരുവിലും മുംബൈ കര്‍ണാടകത്തിലും ബി.ജെ.പി തരംഗം പ്രകടമാണ്. അതിനൊപ്പം ജെ.ഡി.എസ്സാകട്ടെ കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ മികച്ചപ്രകടനമാണ് ഇക്കുറി കാഴ്ച വച്ചിരിക്കുന്നത്. പ്രധാനമായും മൈസൂര്‍ മേഖലയില്‍.

 

 

 

Tags