Skip to main content
നിലമ്പൂര്‍

കോണ്‍ഗ്രസ് ഓഫീസില്‍ ജീവനക്കാരി രാധയെ കൊല്ലപ്പെട്ട കേസില്‍ പ്രത്യേക അന്വേഷണ സംഘം തയാറാക്കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പ്രതിയായ ബിജു നായര്‍ക്കെതിരെ ബലാല്‍സംഗ കുറ്റം. രാധയുടെ സ്വകാര്യഭാഗങ്ങളിലെ മുറിവുകള്‍ ചൂലുകൊണ്ട് പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന്‍ ഉണ്ടായതെന്നായിരുന്നു പോലീസ് പറഞ്ഞിരുന്നത്. എന്നാല്‍, ലൈഗിക താല്‍പ്പര്യത്തോടെയല്ലെങ്കിലും സ്ത്രീകളുടെ സ്വകാര്യഭാഗങ്ങളില്‍ പരിക്കേല്‍പ്പിക്കുന്നത് ബലാല്‍സംഗ കുറ്റത്തിന്റെ പരിധിയില്‍ വരുമെന്നതിന്റെ അടിസ്ഥാനത്തിലാണ് ബിജുവിനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.

 

biju nair and shamsuddheenമന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പെഴ്സണല്‍ സ്റ്റാഫംഗമായിരുന ബിജുവിനെതിരെ കൊലപാതകം, ഗൂഡാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. ബിജുവിനും കൂട്ടുപ്രതി ഷംസുദ്ദീനും ജീവന് ഭീഷണിയുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

 

തൂപ്പുകാരിയായ രാധ ജോലി ചെയ്തിരുന്ന മറ്റ് സ്ഥാപനങ്ങളെ കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്തിന്റെ ഓഫീസ്, ആര്യാടന്‍ മുഹമ്മദിന്റെ ബന്ധു അഡ്വ. ആര്യാടന്‍ ആസാദിന്റെ ഓഫീസ് എന്നിവിടങ്ങളിലും രാധ ജോലി ചെയ്തിരുന്നു.