Skip to main content
തിരുവനന്തപുരം

kaviyoor2012-13 വര്‍ഷത്തെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്തുകളില്‍ പത്തനംതിട്ടയിലെ കവിയൂര്‍ പഞ്ചായത്തിനാണ്‌ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം. കണ്ണൂര്‍ ജില്ലയിലെ ചെമ്പിലോട് രണ്ടാം സ്ഥാനത്തിനും കോഴിക്കോട്ടെ നാദാപുരം മൂന്നാം സ്ഥാനത്തിനും അര്‍ഹമായി. ഈ പഞ്ചായത്തുകള്‍ക്ക് 25 ലക്ഷം, 20 ലക്ഷം, 15 ലക്ഷം എന്നീ ക്രമത്തില്‍ പ്രത്യേക പദ്ധതി ധനസഹായമായി നല്‍കും.

 

ജില്ലാതലത്തില്‍ പുരസ്കാരത്തിന് അര്‍ഹമായ പഞ്ചായത്തുകള്‍: തിരുവനന്തപുരം: ഒന്നാം സ്ഥാനം- ഇലകമണ്‍, രണ്ടാം സ്ഥാനം : പെരുങ്കടവിള, കൊല്ലം: കുലശേഖരപുരം, ആലപ്പുഴ: ഒന്നാം സ്ഥാനം- കൃഷ്ണപുരം, രണ്ടാം സ്ഥാനം- വീയപുരം, കോട്ടയം: ഒന്നാം സ്ഥാനം - മരങ്ങാട്ടുപിളളി, രണ്ടാം സ്ഥാനം- കരൂര്‍, ഇടുക്കി: ഒന്നാം സ്ഥാനം - ഇരട്ടയാര്‍, എറണാകുളം: ഒന്നാം സ്ഥാനം- മണീട്, തൃശ്ശൂര്‍ : ഒന്നാം സ്ഥാനം - എങ്ങണ്ടിയൂര്‍, രണ്ടാം സ്ഥാനം: അടാട്ട്, പാലക്കാട്: ഒന്നാം സ്ഥാനം - ശ്രീകൃഷ്ണപുരം, രണ്ടാം സ്ഥാനം- തിരുവേഗപ്പുറ. മലപ്പുറം: ഒന്നാം സ്ഥാനം - പുലാമന്തോള്‍, കോഴിക്കോട്: ഒന്നാം സ്ഥാനം - കായണ്ണ, രണ്ടാം സ്ഥാനം - ബാലുശ്ശേരി. ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം നേടിയ ഗ്രാമപഞ്ചായത്തുകള്‍ക്ക് 10 ലക്ഷം രൂപ വീതവും രണ്ടാം സ്ഥാനം നേടിയ ഗ്രാമപഞ്ചായത്തുകള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതവും പ്രത്യേക പദ്ധതി ധനസഹായമായി ലഭിക്കും.