Skip to main content
കോഴിക്കോട്

ദേശീയപാത വീതി കൂട്ടുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിയ ഉദ്യോഗസ്ഥരെ വടകരയില്‍ നാട്ടുകാര്‍ തടഞ്ഞു. പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് ലാത്തി വീശി. പോലീസ് മര്‍ദ്ദനത്തില്‍ പ്രതിഷേധിക്കാന്‍ ഇന്ന്‍ (വ്യാഴാഴ്ച) വടകരയിലും കൊയിലാണ്ടിയിലും ഹര്‍ത്താലിന് ദേശീയപാത സമരസമിതി ആഹ്വാനം നല്‍കിയിട്ടുണ്ട്.

 

സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരെ വടകര സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മര്‍ദ്ദിച്ചുവെന്നാണ് ആരോപണം. സമരസമിതിയംഗമായ നാരായണന്‍ എന്നയാളുടെ ജനനേന്ദ്രിയത്തില്‍ പോലീസ് മര്‍ദ്ദിച്ചതായും പരാതി ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി.

 

ദേശീയപാത 45 മീറ്ററാക്കി ഉയര്‍ത്തുന്നതിന്റെ ഭാഗമായി സര്‍വേ നടത്താന്‍ എത്തിയ ഉദ്യോഗസ്ഥരെ 600-ഓളം വരുന്ന നാട്ടുകാര്‍ തടഞ്ഞത്. പോലീസ് ലാത്തിവീശി നാട്ടുകാരെ പിരിച്ചുവിട്ടതിന് ശേഷം സര്‍വേ നടപടികള്‍ തുടര്‍ന്നു.