യു.ഡി.എഫ് മന്ത്രിസഭ 1000 ദിനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായുളള ആഘോഷപരിപാടികള്‍ക്ക് ഫെബുവരി 11 ചൊവാഴ്ച തുടക്കമാകും. സംസ്ഥാനതല ഉദ്ഘാടനം വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരത്ത് വി.ജെ.ടി. ഹാളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും. ചടങ്ങില്‍ മന്ത്രിമാര്‍, എം.എല്‍.എ. മാര്‍, മറ്റ് ജനപ്രതിനിധികള്‍, ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുളള ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
സര്‍ക്കാരിന്റെ ആയിരം ദിനങ്ങളോടനുബന്ധിച്ച് ജില്ലകളിലും വിപുലമായ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. 1000 ദിനങ്ങളോടനുബന്ധിച്ച് നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ ഇന്ന് ചേരുന്ന പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കും.
കേന്ദ്ര, സംസ്ഥാന പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ദേശീയ നഗരാരോഗ്യ പദ്ധതിയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. 33 ലക്ഷം പേര്‍ക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതി ദേശീയ നഗരാരോഗ്യ പദ്ധതി ആദ്യ ഘട്ടത്തില്‍ അഞ്ച് കോര്‍പറേഷനുകളിലും നെയ്യാറ്റിന്‍കര, ആലപ്പുഴ, കോട്ടയം, പാലക്കാട്, മഞ്ചേരി, കണ്ണൂര്‍, തൊടുപുഴ, പത്തനംതിട്ട, കല്പറ്റ, കാസര്‍കോട് എന്നീ മുനിസിപ്പാലിറ്റികളിലുമാണ് നടപ്പാക്കുന്നത്.