വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകള്‍ വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുമെന്ന് കേരള കോണ്‍ഗ്രസ് (എം). ശനിയാഴ്ച രാത്രി ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തില്‍ കോട്ടയം സീറ്റിന് പുറമെ ജയസാധ്യതയുള്ള മറ്റൊരു സീറ്റു കൂടി യു.ഡി.എഫ് യോഗത്തില്‍ ആവശ്യപ്പെടാന്‍ തീരുമാനമായി. സീറ്റു ഏതാണെന്ന് യു.ഡി.എഫ്. യോഗത്തില്‍ പറയുമെന്ന്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി അറിയിച്ചു.
സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് യുഡിഎഫ് നേതൃത്വം തിങ്കളാഴ്ച നടത്തുന്ന ചര്‍ച്ചയില്‍ ഇടുക്കി സീറ്റ് കേരള കോണ്‍ഗ്രസ് ആവശ്യപ്പെടുമെന്നാണ് സൂചന. ജയസാധ്യതയുള്ള രണ്ടു സീറ്റുകള്‍ നല്‍കിയാല്‍ കോട്ടയം സീറ്റ് വച്ചുമാറാന്‍ തയ്യാറാണെന്നും മാണി വ്യക്തമാക്കി.
യോഗത്തില്‍ നിന്ന്‍ പാര്‍ട്ടി വൈസ് ചെയര്‍മാന്‍ പി.സി ജോര്‍ജ് വിട്ടുനിന്നു. കേരള കോണ്‍ഗ്രസി (എം)ന് ഒരു സീറ്റ് മതിയെന്ന നേരത്തേ ജോര്‍ജ് പ്രസ്താവിച്ചിരുന്നു. ഇടുക്കി സീറ്റ് കോണ്‍ഗ്രസ് വിട്ടുനല്‍കരുതെന്ന നിലപാടിലാണ് നിലവിലുള്ള എം.പി പി.ടി. തോമസും ഇടുക്കി ഡി.സി.സി അധ്യക്ഷന്‍ റോയ് കെ. പൗലോസും. എന്നാല്‍, ഇടതുമുന്നണിയുടെ ഭാഗമായിരിക്കെ ജോസഫ് ഗ്രൂപ്പിന്റെ സ്ഥാനാര്‍ഥിയായി മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന ഫ്രാന്‍സിസ് ജോര്‍ജിനെ ഇടുക്കിയില്‍ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യം ജോസഫ് ഗ്രൂപ്പ് ശക്തമായി ഉന്നയിക്കുകയാണ്.