Skip to main content
കൊച്ചി

സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ചോദ്യം ചെയ്തെന്ന് അഡ്വക്കേറ്റ് ജനറല്‍ ദണ്ഡപാണി ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍ പരാതി ഇല്ലെങ്കില്‍ പിന്നെന്തിനാണ് മുഖ്യമന്ത്രിയെ ചോദ്യം ചെയ്തതെന്ന് കോടതി ചോദിച്ചു. ശ്രീധരന്‍ നായരുടെ പരാതിയെത്തുടര്‍ന്നാണ് മുഖ്യമന്ത്രിയെ ചോദ്യം ചെയ്തതെന്നും എ.ജി വ്യക്തമാക്കി.

 

മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസി.ടി.വി ദൃശ്യങ്ങളും വെബ്ക്യാമറയും പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും കേസ് അവസാനഘട്ടത്തിലാണെന്നും എ.ജി അറിയിച്ചു. കേസിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് പങ്കുണ്ടോയെന്ന് പരാതിക്കാരനായ ശ്രീധരൻ നായർ വ്യക്തമാക്കണമെന്ന് വാദത്തിനിടെ കോടതി നിർദ്ദേശിച്ചു. എങ്കിൽ മാത്രമെ കേസിൽ അന്വേഷണത്തിന് ഉത്തരവിടാനാവൂ എന്നും കോടതി വ്യക്തമാക്കി.

 

എന്നാല്‍ സരിതാ നായര്‍ക്കൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസില്‍ പോയിരുന്നെന്ന് ശ്രീധരന്‍ നായര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാംഗ്മൂലത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പറഞ്ഞിട്ടാണ് സരിതയ്ക്ക് പണം കൊടുത്തതെങ്കില്‍ അക്കാര്യം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.