Skip to main content
തിരുവനന്തപുരം

ഗുജറാത്ത് മുഖ്യമന്ത്രിയും ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്ര മോഡി ബുധനാഴ്ച കേരളത്തിലെത്തി. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോഡി കേരളത്തിലെത്തിയത്. വ്യാഴാഴ്ച കൊല്ലം വള്ളിക്കാവില്‍ അമൃതാനന്ദമയിയുടെ അറുപതാം പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനായാണ് മോഡി എത്തിയത്.

 

രാവിലെ തന്നെ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയ മോഡി കവടിയാര്‍ കൊട്ടാരത്തിലെത്തി ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയേയം കുടുംബത്തെയും സന്ദര്‍ശിച്ചു. തുടര്‍ന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം വള്ളിക്കാവിലേക്ക് പോയി. വള്ളിക്കാവിലെ സന്ദര്‍ശനത്തിന് ശേഷം പ്രത്യേക വിമാനത്തില്‍ തൃശ്ശിനാപ്പള്ളിയിലേക്ക് തിരിക്കും.

 

മോഡിയുടെ സന്ദര്‍ശനത്തെത്തുടര്‍ന്ന് അതീവ സുരക്ഷയാണ് തിരുവനന്തപുരത്തും വള്ളിക്കാവിലും ഏര്‍പ്പെടുത്തിയിട്ടുള്ളത്.