Skip to main content

തിരുവനന്തപുരം: ഭരണ-പ്രതിപക്ഷ എം.എല്‍.എമാര്‍ക്ക് വിഷുസമ്മാനമായി കൃഷി വകുപ്പ് നല്‍കിയ എല്‍.സി.ഡി ടെലിവിഷന്‍ വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. വരള്‍ച്ചയുടെ സമയത്ത് ഇത്തരത്തില്‍ സമ്മാനം നല്‍കുന്നത് അനാവശ്യമാണെന്ന് വി.എസ്സ്. പറഞ്ഞു.

 

അതേസമയം, കൃഷി വകുപ്പിന്റെ നടപടിയെ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ന്യായീകരിച്ചു. സമ്മാനങ്ങള്‍ നല്‍കിയതില്‍ തെറ്റില്ലെന്നും ഇടതുപക്ഷത്തിന്റെ ഭരണകാലത്തും ഇങ്ങനെ ചെയ്തിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.

 

20 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് കൃഷി വകുപ്പ് എം.എല്‍.എ.മാര്‍ക്ക് ടി.വി. സമ്മാനിച്ചത്. വരള്‍ച്ച രൂക്ഷമായ ഘട്ടത്തില്‍ വകുപ്പിന്റെ നടപടിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.