Skip to main content
ബെയ്ജിങ്

കഴിഞ്ഞ വർഷം അഴിമതി മൂലം ചൈനയില്‍ ശിക്ഷിക്കപ്പെട്ടത് ഒന്നരലക്ഷത്തിലധികം ഉദ്യോഗസ്ഥര്‍. ജനസംഖ്യയെപ്പോലെത്തന്നെ അഴിമതിയിലും മുന്‍പന്തിയിലാണെന്ന് തെളിയിച്ചിരിക്കുകയാണ് ചൈനക്കാര്‍.

കഴിഞ്ഞ വര്‍ഷം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശിക്ഷ കിട്ടിയത് 182000 ഉദ്യോഗസ്ഥര്‍ക്കാണ്. 20 ലക്ഷം പരാതികളാണ് 2013-ല്‍ അഴിമതി വിരുദ്ധ സമിതിക്ക് ലഭിച്ചത്. 172532 പരാതികളാണ് അന്വേഷണ വിധേയമാക്കിയതെന്ന് അച്ചടക്ക പരിശോധനാ വിഭാഗം ഡെപ്യൂട്ടി തലവന്‍ ഹുയാങ് ശുക്‌സിന്‍ പറഞ്ഞു. 

 

രാജ്യത്തെ തകര്‍ക്കുന്ന ഏറ്റവും വലിയ ഘടകമാണ് അഴിമതിയെന്നും അഴിമതിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഒരു വര്‍ഷം മുമ്പ് ചുമതലയേറ്റ പാര്‍ട്ടി തലവന്‍ ഷയ് ജിന്‍പിങ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

 

പരിപാടിയുടെ ഭാഗമായി വിരുന്നുകളും പാരിതോഷികങ്ങളും സ്വീകരിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. അതേസമയം അഴിമതി നിരോധനത്തിന് വ്യവസ്ഥാപിതമായ സംവിധാനം രാജ്യത്ത് ഇനിയും നടപ്പായിട്ടില്ലെന്നാണ് വിമര്‍ശകരുടെ വാദം.