Skip to main content
ന്യൂഡല്‍ഹി

narendra modi

 

ഗുജറാത്ത് കലാപത്തില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടി സ്‌റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. വിരമിച്ച സുപ്രീം കോടതി ജഡ്ജിയെയും ന്യൂനപക്ഷ സമുദായ അംഗത്തെയും ഉള്‍പെടുത്തി പ്രത്യേക അന്വേഷണ സംഘം പുന:സംഘടിപ്പിക്കണമെന്ന ആവശ്യവും കോടതി തള്ളി. ജസ്റ്റിസുമാരായ എച്ച്.എല്‍ ദത്തു, എസ്.എ. ബോബ്‌ഡെ  എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

 

ഇതു സംബന്ധിച്ച് അഡ്വ. ഫാത്തിമയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു വിധിച്ച ബെഞ്ച് എസ്.ഐ.ടി പുന:സംഘടിപ്പിക്കണമെന്ന ആവശ്യവും തള്ളി. ഇപ്പോഴത്തെ സാഹചര്യത്തില്‍ അന്വേഷണ സംഘം പുന:സംഘടിപ്പിക്കുന്നത് ശരിയായ നടപടിയല്ലെന്നും ബെഞ്ച് വിധിച്ചു. ഇതിനെ തുടര്‍ന്ന് ഹര്‍ജിക്കാരിയായ അഡ്വ. ഫാത്തിമ ഹര്‍ജി പിന്‍വലിച്ചു.

 

2002-ല്‍ ഗുല്‍ബര്‍ഗ ഹൗസിങ് സൊസൈറ്റി, സര്‍ദാര്‍പുര, നരോദ പാട്യ, നരോദ ഗാവോന്‍ , മചിപിത്ത്, ഒഡെ, ടര്‍സാലി, പണ്ടാര്‍വാഡ, രാഘവപുര എന്നിവിടങ്ങളില്‍ നടന്ന കലാപങ്ങള്‍ അന്വേഷിക്കാനാണ് സുപ്രീം കോടതി സി.ബി.ഐ. മുന്‍ ഡയറക്ടര്‍ ആര്‍.കെ രാഘവന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചത്. കലാപത്തില്‍ മോഡിക്ക് പങ്കുണ്ടെന്ന ആരോപണത്തെ തള്ളിക്കളഞ്ഞുകൊണ്ടാണ് ഇവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.