Skip to main content
ന്യൂഡല്‍ഹി

Tehsin akhtarഇന്ത്യന്‍ മുജാഹിദീന്‍ നേതാവ് തെഹ്‌സീന്‍ അക്തര്‍ അറസ്റ്റിലായി. 2013 ഒക്ടോബറില്‍ നരേന്ദ്ര മോഡിയുടെ റാലിക്കിടെ പാട്‌നയില്‍ നടന്ന സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരനാണ് പിടിയിലായിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. ഇതോടൊപ്പം ഇന്ത്യന്‍ മുജാഹിദ്ദീന്റെ പ്രവര്‍ത്തകനായ ഭക്തര്‍ അലി എന്നയാളെയും രാജസ്ഥാനില്‍ വെച്ച് പിടികൂടിയിട്ടുണ്ട്.

 

 

കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ നേപ്പാളില്‍ വെച്ച് യാസീന്‍ ഭട്കല്‍ പിടിയിലായതിന് ശേഷം ഇന്ത്യന്‍ മുജാഹിദ്ദീന്റെ നിയന്ത്രണം തെഹ്‌സീന്‍ അക്തറിനായിരുന്നു. ഇതോടെ ഇന്ത്യന്‍ മുജാഹിദ്ദീന്റെ ഇന്ത്യയിലെ പ്രമുഖ നേതാക്കളെല്ലാം പിടിയിലായതായും എന്നിരുന്നാലും സംഘടനയുടെ തലവന്‍മാര്‍ ഐ.എസ്.ഐയുടെയും ലഷ്‌കര്‍ ഇ-തയ്‌ബയുടെ സംരക്ഷണയില്‍ പാകിസ്താനിലാണെന്നും പോലീസ് അറിയിച്ചു. ശനിയാഴ്ച പിടിയിലായ വഖാസിനൊപ്പം തെഹ്‌സീന്‍ അക്‌റും മൂന്നാറില്‍ താമസിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്.