Skip to main content
ന്യൂഡല്‍ഹി

rapeമുംബൈ നഗരമധ്യത്തില്‍ വനിത ഫോട്ടോഗ്രാഫറെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ അഞ്ചുപ്രതികളും കുറ്റക്കാരെന്ന് സെഷന്‍സ് കോടതി വിധി പുറപ്പെടുവിച്ചു. ഇവര്‍ക്കുള്ള ശിക്ഷ പിന്നീട് വിധിക്കും. വിധി പ്രസ്താവിക്കുമ്പോള്‍ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ആര്‍ ആര്‍ പാട്ടീല്‍ കോടതിയില്‍ ഉണ്ടായിരുന്നു.

 

പ്രതികളായ വിജയ് ജാദവ്, കാസിം ബംഗാളി, സലിം അന്‍സാരി, സിറാജ് റഹ്മാന്‍ എന്നിവര്‍ കുറ്റക്കാരാണെന്നാണ് കോടതി വിധിച്ചത്. പ്രായപൂര്‍ത്തിയാകാത്ത അഞ്ചാം പ്രതി ജുവൈനല്‍ കോടതിയില്‍ വിചാരണ നേരിടുകയാണ്.

 

2013 ആഗസ്ത് 22-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൂട്ടിയിട്ടിരിക്കുന്ന മില്ലുകളെക്കുറിച്ച് തയാറാക്കുന്ന ഒരു ലേഖനത്തിനുവേണ്ടി ഫോട്ടോ എടുക്കാന്‍ മുംബൈ പരേലിലെ ശക്തി മില്‍ കോമ്പൗണ്ടില്‍ എത്തിയ യുവതിയാണ് കൂട്ടബലാംത്സംഗത്തിന് ഇരയായത്. ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകനെ കെട്ടിയിട്ടാണ് അഞ്ചംഗ സംഘം യുവതിയെ ആക്രമിച്ചത്. രാത്രി എട്ടോടെ പെണ്‍കുട്ടി ജസ്‌ലോക് ആസ്പത്രിയില്‍ എത്തിയശേഷമാണ് സംഭവം പുറംലോകമറിയുന്നത്.

 

അറസ്റ്റിലായതിനു ശേഷം പ്രതികള്‍ ഉള്‍പ്പെട്ട മറ്റൊരു ബലാത്സംഗക്കേസും പുറത്ത് വന്നിരുന്നു. ശക്തി മില്‍ കോമ്പൗണ്ടില്‍ വെച്ച് തന്നെയാണ് സംഭവം നടന്നത്. 2013 ജൂലായ് 31-ന് ഇതേ പ്രതികളില്‍ മൂന്നുപേരും മറ്റൊരാളും പ്രായപൂര്‍ത്തിയാകാത്ത പ്രതിയും ചേര്‍ന്ന് പതിനെട്ട് വയസ്സുകാരിയായ ഒരു ടെലഫോണ്‍ ഓപ്പറേറ്ററെയും കൂട്ടബലാംത്സംഗത്തിന് ഇരയാക്കിയിരുന്നു. ഈ കേസിന്റെയും വാദം കോടതിയില്‍ നടന്നുകൊണ്ടിരിക്കയാണ്.

Tags