Skip to main content
ന്യൂഡല്‍ഹി

rajmohan gandhiമഹാത്മാഗാന്ധിയുടെ ചെറുമകനും പ്രശസ്ത എഴുത്തുകാരനുമായ രാജ്മോഹന്‍ ഗാന്ധി ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. ഏറെ നാളായി അദ്ദേഹം എ.എ.പിയെ പിന്തുണച്ചു വരികയാണ്. മഹാത്മ ഗാന്ധിയുടെ ഇളയ മകന്‍ ദേവദാസ് ഗാന്ധിയുടെ മൂത്തമകനാണ് 78-കാരനായ രാജ് മോഹന്‍ ഗാന്ധി.

 

 

ഇന്ത്യയിലെയും അമേരിക്കയിലെയും വിവിധ സര്‍വകലാശാലകളില്‍ ചരിത്രാദ്ധ്യാപകനായ രാജ്മോഹൻ ഗാന്ധി ഡൽഹിയിലെ ഏഴ് ലോക്‌സഭാ മണ്ഡലങ്ങളിൽ ഏതെങ്കിലുമൊന്നിൽ മത്സരിക്കുമെന്നാണ് സൂചന. 1989-ൽ അമേഠിയിൽ രാജീവ് ഗാന്ധിക്കെതിരെ മത്സരിച്ച് ഇദ്ദേഹം പരാജയപ്പെട്ടിരുന്നു. കോൺഗ്രസ് ഒരു കാലത്ത് ആം ആദ്മി പാർട്ടിയായിരുന്നെങ്കിൽ ഇന്ന് അഴിമതിയെ പിന്തുണയ്ക്കുന്നവരുടെ പാർട്ടിയായി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ പൗത്രൻ ആദർശ് ശാസ്ത്രിയും ഈയിടെ എ.എ.പിയിൽ ചേർന്നിരുന്നു.