ബംഗളൂരു
സ്ത്രീ ശാക്തീകരണമില്ലാതെ ഇന്ത്യയ്ക്കു ലോകശക്തിയാകാന്‍ കഴിയില്ലെന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടകയിലെ തുംകൂറില്‍ വനിതാ റാലിയെ അഭിസംബോധന ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയത്തിലേക്കും തെരഞ്ഞെടുപ്പു പ്രക്രിയകളിലേക്കും കൂടുതല്‍ വനിതകളെ കൊണ്ടുവരാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത് എന്നും . എന്നാല്‍ നരേന്ദ്രമോഡിയും ബി.ജെ.പിയും സ്ത്രീകളെ അടിച്ചമര്‍ത്തുന്ന നയമാണ് സ്വീകരിച്ചിരിക്കുന്നത്. സ്ത്രീകളുടെ ഉന്നമനത്തിനായിട്ടാണ് തൊഴിലുറപ്പ് പദ്ധതികളും വിവരാവകാശ നിയമവും കൊണ്ടു വന്നതെന്നും ഇത് വഴിയെല്ലാം കോണ്‍ഗ്രസ് സ്ത്രീ ശാക്തീകരണം ഉറപ്പു വരുത്തുകയായിരുന്നു എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സ്ത്രീകളെ അടിച്ചമര്‍ത്തുന്ന ഒരു സംസ്ഥാനത്തിനും യഥാര്‍ഥ വികസനം നേടാനാവില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.