Skip to main content
ന്യൂഡല്‍ഹി

Rahul Gandhiവരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബി.ജെ.പിയെ  തോല്‍പ്പിക്കുമെന്നതില്‍  തികഞ്ഞ ആത്മവിശ്വാസമാണ് തനിക്കുള്ളതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റാല്‍ അതിന്‍റെ ഉത്തരവാദിത്ത്വം  തനിക്കാണെന്നും ടൈംസ് നൗ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം അറിയിച്ചു.

 

ജനങ്ങളിലേക്കെത്താന്‍ ആം ആദ്മി പാര്‍ട്ടിയുടെ വഴി തന്നെയാണ്  നല്ലതെന്നും എല്ലാ രാഷ്ട്രീയപാര്‍ട്ടികളും വിവരാവകാശ നിയമത്തിന്‍റെ  പരിധിയില്‍ വരണമെന്നാണ് തന്‍റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. ഏകപക്ഷീയമായ തീരുമാനങ്ങള്‍ ജനാധിപത്യ വ്യവസ്ഥയെ ദോഷകരമായി ബാധിക്കും. അധികാരം മോഡിയെന്ന ഒറ്റവ്യക്തിയിലേക്ക് കേന്ദ്രീകരിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. എന്നാല്‍ ജനാധിപത്യത്തെ ബഹുമാനിക്കുന്ന കോണ്‍ഗ്രസിന്‍റെ നയം അതല്ല. വരുന്ന തിരഞ്ഞെടുപ്പില്‍ അതു കാണിച്ചു തരികതന്നെ ചെയ്യും.

 

ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര മോദിക്ക് ഗുജറാത്ത് കലാപത്തിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനാവില്ല. ഗുജറാത്ത് കലാപത്തിന് പ്രേരണ നല്‍കിയത് നരേന്ദ്ര മോഡി സര്‍ക്കാരാണെന്നും മോഡിയുടെ നേതൃത്വത്തിലാണ് കലാപം നടന്നതെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തോട് തനിക്ക് യോജിപ്പാനുള്ളതെന്നും രാഹുല്‍ പറഞ്ഞു.