ന്യൂഡല്‍ഹി
നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന നാല് സംസ്ഥാനങ്ങളിലും മുന്നിലെത്തിയതിന്റെ ബഹുമതി പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയ്ക്ക് നല്‍കി ബി.ജെ.പി അധ്യക്ഷന്‍ രാജ്നാഥ് സിങ്ങ്. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മോഡി പ്രഭാവം പ്രകടമായിരുന്നു എന്നും മോഡിയുടെ ജനസമ്മതിയില്‍ നിന്ന്‍ പാര്‍ട്ടി നേട്ടമുണ്ടാക്കിയതായും രാജ്നാഥ് പറഞ്ഞു.
ബി.ജെ.പി മുഖ്യമന്ത്രിമാരേയും മുഖ്യമന്ത്രി സ്ഥാനാര്‍ഥികളേയും രാജ്നാഥ് സിങ്ങ് അഭിനന്ദിച്ചു. ബൂത്ത് തല പ്രവര്‍ത്തകര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. ഡെല്‍ഹി, രാജസ്താന്‍, മധ്യപ്രദേശ്, ഛത്തിസ്‌ഗഡ് തുടങ്ങിയ നാല് സംസ്ഥാനങ്ങളിലും പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡെല്‍ഹിയില്‍ കോണ്‍ഗ്രസിനെതിരായ ജനവികാരത്തിന്റെ ആനുകൂല്യം കൂടുതലായി ലഭിച്ചത് എ.എ.പിയ്ക്കാണെന്നും രാജ്നാഥ് നിരീക്ഷിച്ചു.