ഗുജറാത്ത് മുഖ്യമന്ത്രിയും ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്ര മോഡിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചു. ഛത്തീസ്ഗഡില്‍ നടന്ന റാലിക്കിടെ കോണ്‍ഗ്രസ്സിന്‍റെ കൈകള്‍ ചോര പുരണ്ടതാണെന്ന മോഡിയുടെ പരാമര്‍ശത്തിനെതിരെയാണ് കമ്മീഷന്‍ നോട്ടീസയച്ചിരിക്കുന്നത്. അതേ സമയം രാഹുല്‍ ഗാന്ധി നടത്തിയ ഐ.എസ്.ഐ പരാമര്‍ശത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അതൃപ്തി രേഖപ്പെടുത്തി. മുസാഫര്‍ നഗറില്‍ കലാപത്തിനിരയായവരില്‍ ചിലര്‍ക്ക് പാക്കിസ്ഥാന്‍ ചാരസംഘടയായ ഐ.എസ്.ഐയുമായി ബന്ധമുണ്ടെന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്.
ഈ മാസം 16-നു മുന്‍പ് വിശദീകരണം നല്‍കാനാണ് കമ്മീഷന്‍ മോഡിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. താന്‍ പെരുമാറ്റച്ചട്ട ലംഘനം നടത്തിയിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നല്‍കിയിരുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എതിര്‍പാര്‍ട്ടികളെ അവഹേളിക്കരുതെന്ന വ്യവസ്ഥ പെരുമാറ്റ ചട്ടത്തിലുണ്ട്. രാഹുലിന്റെ പരാമര്‍ശത്തിനെതിരെ ബി.ജെ.പിയാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. കരുതലോടെ വേണം പ്രസംഗിക്കേണ്ടതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുലിന് നിര്‍ദേശം നല്‍കി