Skip to main content
ന്യൂഡല്‍ഹി

സി.ബി.ഐ എന്നാല്‍ ‘കോണ്‍ഗ്രസ് ബ്യുറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍’ അല്ലെന്ന് കേന്ദ്ര ധനമന്ത്രി പി.ചിദംബരം. സി.ബി.ഐ കൂട്ടിലടച്ച തത്തയല്ലെന്നും ‘കോണ്‍ഗ്രസ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍’ എന്ന്‍ വിശേഷിപ്പിക്കുന്നത് തെറ്റാണെന്നും ചിദംബരം പറഞ്ഞു. സി.ബി.ഐയുടെ സുവര്‍ണ ജൂബിലി ആഘോഷ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

സ്വയംഭരണത്തിനു വേണ്ടി വാദിക്കുമ്പോള്‍ സി.ബി.ഐ സ്വയം നിസ്സഹായത പ്രകടിപ്പിക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കല്‍ക്കരി അഴിമതി ഉള്‍പ്പെടെയുള്ള കേസുകളില്‍ പരിഗണിക്കുന്നതിനിടയില്‍ സി.ബി.ഐയെ കൂട്ടിലടച്ച തത്തയോട് സുപ്രീം കോടതി ഉപമിച്ചിരുന്നു. സി.ബി.ഐ എതിരാളികളെ ഒതുക്കാനും സര്‍ക്കാരിന്റെ താല്‍പര്യം സംരക്ഷിക്കാനുള്ള അന്വേഷണ ഏജന്‍സിയാണെന്ന് പ്രതിപക്ഷവും ആരോപിച്ചിരുന്നു.

 

സിബിഐയുടെ നിയമസാധുതയും സ്വയംഭരണവും നിലനിര്‍ത്താന്‍ എല്ലാ നടപടിയും സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ നയരൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അന്വേഷണ ഏജന്‍സികള്‍ ഇടപെടുന്നത് ശരിയല്ലെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചിരുന്നു.

Tags