Skip to main content
അഹമ്മദാബാദ്

ഗുജറാത്ത് മുഖ്യമന്ത്രിയും ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്രമോഡിയെ പുകഴ്ത്തി ബി.ജെ.പി മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി രംഗത്ത്. നരേന്ദ്ര മോഡി പ്രധാനമന്ത്രിയാകുന്നത് തനിക്കു സന്തോഷമുണ്ടാക്കുമെന്ന് എല്‍.കെ. അഡ്വാനി പറഞ്ഞു. ഗുജറാത്തില്‍ മോഡി നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ രാജ്യത്തു മാത്രമല്ല വിദേശത്തും അംഗീകരിക്കപ്പെടുന്നുണ്ടെന്ന് പറഞ്ഞാണ് മോഡിക്ക് ആദ്യമായി അഡ്വാനി പരസ്യ പിന്തുണ പ്രഖ്യാപിച്ചത്.

 

വിവിധ പരിപാടികള്‍ക്കായി ഗുജറാത്തിലെത്തിയ അദ്വാനി മോഡിയോടൊപ്പം സബര്‍മതി തീരത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്‍ഫ്രാസ്ട്രക്ചര്‍, ടെക്നോളജി, റിസര്‍ച്ച് ആന്‍ഡ് മാനേജ്മെന്‍റിന്‍റെ ശിലാസ്ഥാപനം നിര്‍വഹിക്കവെയാണ് മോഡിയെ പുകഴ്ത്തിയത്.

 

ഗുജറാത്തില്‍ മോഡി നടത്തുന്ന ഭരണപരിഷ്കാരങ്ങളെ അദ്വാനി എടുത്തു പറഞ്ഞു. സോമനാഥ ക്ഷേത്ര ട്രസ്റ്റിന്റെ യോഗത്തിനു ശേഷം അദ്വാനി മറ്റു രണ്ടു ചടങ്ങുകളിലും മോഡിയുമായി വേദി പങ്കിട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോഡിയെ ബി.ജെ.പി.യുടെ പ്രചാരകനാക്കുന്നതിലും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നതിലും അദ്വാനി പ്രതിക്ഷേധം പ്രകടിപ്പിച്ചിരുന്നു