Skip to main content
ന്യൂഡല്‍ഹി

പ്രതിരോധ ഇടപാടുകളില്‍ പൊതുമേഖലാ സ്ഥാപനങ്ങളെ അവഗണിച്ചെന്നാരോപിച്ച് ഖന വ്യവസായമന്ത്രി പ്രഭുല്‍ പട്ടേല്‍ പ്രതിരോധമന്ത്രി എ.കെ ആന്റണിക്ക് കത്തെഴുതി. സ്വകാര്യസ്ഥാപനങ്ങളെയാണ് സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നതെന്നും പ്രഭുല്‍ പട്ടേല്‍ കത്തില്‍ ആരോപിക്കുന്നു. കാലപ്പഴക്കം ചെന്ന വിമാനങ്ങളെ ഒഴിവാക്കി 56 പുതിയ വിമാനങ്ങള്‍ക്കായി വ്യോമസേന ടെണ്ടര്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ ടെന്‍ഡറില്‍ പൊതുമേഖലാ സ്ഥാപനങ്ങളെ അവഗണിച്ചുവെന്നാരോപിച്ചാണ് പ്രഭുല്‍ പട്ടേല്‍ ആന്റണിക്ക് കത്തെഴുതിയത്.

 

പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയര്‍ നോട്ടിക്സിനെ ഒഴിവാക്കി റഷ്യയിലെയും യൂറോപ്പിലെയും കമ്പനികളെയാണ് വ്യോമസേന കണ്ടെത്തിയിരിക്കുന്നത്. പ്രതിരോധ മന്ത്രാലയത്തിന്റെ നിലപാടില്‍ മാറ്റം വരുത്തണമെന്നതാണ് പ്രഭുല്‍ പട്ടേലിന്‍റെ ആവശ്യം.

 

പൊതുമേഖലാ സ്ഥാപനങ്ങളെ പ്രതിരോധ ഇടപാടില്‍ അവഗണിക്കുന്നത് നല്ലതല്ലെന്നും ശരിയായ മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കുന്നവയാണ് ഇവയെന്നും കത്തില്‍ പറയുന്നു. പൊതുഖജനാവിലെ പണം ഉപയോഗിച്ച് നിര്‍മ്മിച്ച പൊതുമേഖലാ സ്ഥാപനങ്ങളെ അവഗണിക്കുന്നത് ഈ സ്ഥാപനങ്ങളുടെ തകര്‍ച്ചക്ക് കാരണമാകുമെന്നും പ്രഭുല്‍ പട്ടേല്‍ കത്തില്‍ വിശദീകരിച്ചു.

Tags