2014 പൊതുതിരഞ്ഞെടുപ്പില്‍ ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയെ പ്രശംസിച്ച് മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനി. വെള്ളിയാഴ്ച മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച പാര്‍ട്ടി പാര്‍ലിമെന്ററി ബോര്‍ഡ് യോഗത്തില്‍ അദ്വാനി പങ്കെടുത്തിരുന്നില്ല.
ഛത്തിസ്ഗഡില്‍ ഒരു വൈദ്യുത നിലയത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് ഗുജറാത്തില്‍ മോഡി നടപ്പിലാക്കിയ വികസന പദ്ധതികളെ അദ്വാനി പ്രശംസിച്ചത്. ഇന്ന് രാജ്യത്തിന്റെ ഉത്തരവാദിത്വം തന്റെ പാര്‍ട്ടി മോഡിയുടെ കൈകളിലാണ് ഏല്‍പ്പിച്ചിരിക്കുന്നതെന്നും വിവിധ സംസ്ഥാനങ്ങളിലെ പാര്‍ട്ടി നേതൃത്വത്തിലുള്ള സര്‍ക്കാറുകളുടെ നല്ല പ്രവൃത്തികള്‍ രാജ്യം മുഴുവന്‍ നടപ്പിലാക്കാന്‍ ഇത് സഹായിക്കുമെന്നും അദ്വാനി പറഞ്ഞു.
മറ്റ് ബി.ജെ.പി മുഖ്യമന്ത്രിമാരെയും അദ്വാനി ഒപ്പം പ്രശംസിച്ചു. ഗുജറാത്തിലെ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിച്ചതില്‍ മോഡിയെ അഭിനന്ദിച്ച അദ്വാനി ഇപ്പോള്‍ (മധ്യപ്രദേശ് മുഖ്യമന്ത്രി) ശിവരാജ് സിങ്ങ് ചൗഹാനും ഈ നേട്ടം കരസ്ഥമാക്കിയെന്ന് ചൂണ്ടിക്കാട്ടി. ഛത്തിസ്ഗഡിനെ വൈദ്യുതി മിച്ച സംസ്ഥാനമാക്കിയ മുഖ്യമന്ത്രി രമണ്‍ സിങ്ങിനെയും അദ്വാനി അഭിനന്ദിച്ചു.