Skip to main content
ബീജിങ്ങ്

chinatown

 

ലോകമെങ്ങുമുള്ള ചൈനീസ് ജനത പുതുവത്സരാഘോഷത്തില്‍. ചാന്ദ്ര വര്‍ഷമനുസരിച്ച് 2014 ജനുവരി 31-നാണ് പുതുവര്‍ഷം ആരംഭിക്കുന്നത്. കുതിരയുടെ വര്‍ഷമാണ്‌ ഇത്തവണ. ചൈനയിലെ പരമ്പരാഗത അവധിക്കാലമായ വസന്തോത്സവത്തിനും ഇതോടെ തുടക്കമായി.

 

സംഖ്യകള്‍ക്ക് പകരം പന്ത്രണ്ട് മൃഗങ്ങളുടെ പേരിലാണ് ചൈനീസ് വര്‍ഷം അറിയപ്പെടുന്നത്. ചൈനീസ്‌ വിശ്വാസമനുസരിച്ച് ഈ മൃഗങ്ങള്‍ അഞ്ച് മൂലകങ്ങളുമായി ഇടകലര്‍ന്ന്‍ പ്രവര്‍ത്തിക്കുന്നു. മരം, ലോഹം, അഗ്നി, ജലം, ഭൂമി എന്നിവയാണ് ഈ മൂലകങ്ങള്‍. ഇതില്‍ മരവുമായാണ് ഈ വര്‍ഷത്തെ കുതിരയ്ക്ക് ചേര്‍ച്ച.

 

ലോകത്തെ ഏറ്റവും വലിയ ആഭ്യന്തര പ്രവാസയാത്രയുടെ സമയം കൂടിയാണ് ചൈനയിലെ വസന്തോത്സവം. രണ്ടാഴ്ച നീണ്ടുനിലക്കുന്ന ഈ അവധിക്കാലത്ത്‌ കോടിക്കണക്കിന് ചൈനക്കാരാണ് അവരവരുടെ ഗ്രാമങ്ങളിലേക്ക് മടങ്ങുക.  

 

വിവിധ വംശങ്ങള്‍ തമ്മില്‍ ഒരുമയോടെ വര്‍ത്തിക്കാന്‍ പ്രസിഡന്റ് ശി ജിന്‍പ്പിംഗ് തന്റെ സന്ദേശത്തില്‍ ആഹ്വാനം നല്‍കി. ആചാരപരമായ കരിമരുന്ന്‍ പ്രയോഗങ്ങളോടെയാണ് ചൈനക്കാര്‍ ഈ ദിവസം ആഘോഷിക്കുക. ഇവ തിന്മയെ അകറ്റി പുതുവര്‍ഷത്തില്‍ ഭാഗ്യം കൊണ്ടുവരുമെന്നാണ് വിശ്വാസം.