Skip to main content
ബെയ്ജിങ്ങ്

ചൈനീസ് സര്‍ക്കാരിന്റെ പുത്തന്‍ നയങ്ങളിലൂടെ സാമ്പത്തിക രംഗവും തിരിച്ചു കയറുന്നു. ഇതിനെത്തുടര്‍ന്ന്‍ വളര്‍ച്ചാ നിരക്ക് 7.8 ശതമാനമായി വര്‍ദ്ധിച്ചു. തൊഴില്‍ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നത് സംബന്ധിച്ച് കമ്യൂണിസ്റ്റ് നേതാക്കളുടെ മേലുണ്ടായിരുന്ന സമ്മര്‍ദ്ദവും കുറച്ചിട്ടുണ്ട്.

 

ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ചൈന കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തകര്‍ച്ചയായ 7.5 ശതമാനത്തില്‍ നിന്നും ഇപ്പോള്‍ 7.8 ശതമാനമായി വളര്‍ച്ചാ നിരക്ക് വര്‍ധിപ്പിച്ചു. കഴിഞ്ഞ പാദത്തിലാണ് ചൈനയില്‍ വളര്‍ച്ചാ നിരക്ക് കൂടാന്‍ തുടങ്ങിയത്.

 

കയറ്റുമതിയ്ക്കും നിക്ഷേപത്തിനും പുറമെ ആഭ്യന്തര ഉപഭോഗത്തില്‍ ചെറിയ രീതിയിലുള്ള വികസനമാണ് ചൈന ഇപ്പോള്‍ ലക്ഷ്യമിടുന്നത്. രാജ്യാന്തര വിപണിയില്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ആവശ്യകത കുറഞ്ഞതാണ്  സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായത്. തുടര്‍ന്ന് തൊഴിലില്ലായ്മ പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങി.

 

ഫാക്ടറി ഉത്പാദനത്തില്‍ കഴിഞ്ഞ കൊല്ലത്തേതിനേക്കാള്‍ ഒരു ശതമാനം വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. ഫാക്ടറികളിലും മറ്റ് സ്ഥാവരജംഗമ വസ്തുക്കളിന്‍മേലുള്ള നിക്ഷേപവും കൂടിയിട്ടുണ്ട്. മൊത്ത വിപണിയിലും നേരിയ മുന്നേറ്റമുണ്ട്.