Skip to main content

വാഷിംഗ്‌ടണ്‍:  ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് യു.എസ് ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ ഇളവു വരുത്തി. കഴിഞ്ഞ ആറുമാസത്തിനിടയില്‍ ഈ രാജ്യങ്ങള്‍ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറച്ചതായി യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി പറഞ്ഞു.

 

ചൈന, മലേഷ്യ, ദക്ഷിണ കൊറിയ, സിങ്കപ്പൂര്‍, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, തുര്‍ക്കി, തായ്‌വാന്‍ തുടങ്ങിയവയാണ് ഇളവ് ലഭിച്ച മറ്റ് രാഷ്ട്രങ്ങള്‍. ഇറാന്റെ ആണവ പദ്ധതിയെ എതിര്‍ക്കുന്നതിന്റെ ഭാഗമായാണ് ഇവിടെ നിന്ന്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാഷ്ട്രങ്ങള്‍ക്ക് വിവിധ വിലക്കുകള്‍ ഏര്‍പ്പെടുത്തുന്ന നിയമം യു.എസ് പാസ്സാക്കിയത്.  

Tags