Skip to main content

landslide in tibet

ലാസ: ചൈനയിലെ തിബറ്റ് സ്വയംഭരണ പ്രദേശത്ത് മണ്ണിടിഞ്ഞ് 80ലേറെ പേര്‍ ഖനിയില്‍ കുടുങ്ങി. 21 മൃതദേഹങ്ങള്‍ ഇതിനകം കണ്ടെടുത്തു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

 

തിബറ്റ് തലസ്ഥാനമായ ലാസയില്‍ നിന്ന് 68 കിലോമീറ്റര്‍ അകലെ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. സമുദ്ര നിരപ്പില്‍ നിന്ന് 4,600 മീറ്റര്‍ മുകളിലുള്ള പ്രദേശത്ത് തൊഴിലാളികളുടെ ക്യാമ്പിനു മുകളിലാണ് മണ്ണിടിഞ്ഞത്.

 

മഞ്ഞു മൂടിയ കാലാവസ്ഥ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കുന്നുണ്ട്. 3,500 ലധികം പേരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നത്. 83 പേര്‍ മണ്ണിനടിയില്‍ പെട്ടതായാണ് കണക്കാക്കുന്നത്. ചൈനയുടെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യകളില്‍ നിന്ന് കുടിയേറിയവരാണ് ഇവരില്‍ ഭൂരിഭാഗവും.