Skip to main content
Submitted by Michael Riethmuller on 4 August 2013

ബീഹാറില്‍ മാവോവാദികള്‍ റെയില്‍പാളം ബോംബ്‌ വച്ചു തകര്‍ത്തു. ഗയ-മുഗള്‍സാരി പാതയില്‍ ഗയയ്ക്ക് സമീപം വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് സ്ഫോടനമുണ്ടായത്. ഹൌറ- ദല്‍ഹി രാജധാനി എക്‌സ്പ്രസ്സിന്റെ പൈലറ്റ്‌ എഞ്ചിന്‍ കടന്നു പോയതിനു ശേഷമാണ് ഇവിടെ സ്ഫോടനമുണ്ടായത്‌. സ്ഫോടനത്തില്‍ ആളപകടമില്ല.

 

സ്ഫോടനത്തെതുടര്‍ന്നു ഈ വഴിയുള്ള റെയില്‍ ഗതാഗതം തടസ്സപ്പെട്ടു. ഹൗറ ദല്‍ഹി രാജധാനി എക്സ്പ്രസ് തരയ്യ സ്റ്റേഷനില്‍ പിടിച്ചിട്ടിരിക്കുകയാണ്.

 

2003-ല്‍ 100 പേര്‍ കൊല്ലപ്പെട്ട ഹൗറ-ദല്‍ഹി രാജസ്ഥാന്‍ എക്സ്പ്രസ്സിന് നേരെയുണ്ടായ മാവോവാദി ആക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് ട്രെയിന്‍ പോവുന്നതിനു ഒരു മണിക്കൂര്‍ മുന്‍പ് പൈലറ്റ്‌ എഞ്ചിന്‍ കടത്തി വിടുന്ന സംവിധാനം കൊണ്ടു വന്നത്.

Add new comment

Plain text

  • No HTML tags allowed.
  • Web page addresses and email addresses turn into links automatically.
  • Lines and paragraphs break automatically.