Skip to main content
കൊച്ചി

Kochi water metro കൊച്ചിയിലെ വാട്ടർ മെട്രോ എല്ലാം യാത്രക്കാരുമായി നിറഞ്ഞു സർവ്വീസ് തുടരുന്നു. ഒരു സർവ്വീസിൽ 96 പേർക്കാണ് പ്രവേശനം. എങ്കിലും നൂറു പേരെ അനുവദിക്കാറുണ്ട്. നല്ല ശതമാനം യാത്രക്കാർക്കും അതിനാൽ അടുത്ത സർവ്വീസിനു വേണ്ടി കാത്തു നിൽക്കേണ്ടി വരുന്നു.

      ജലമെട്രോ സർവ്വീസ് കാക്കാനാടു ഭാഗത്തുള്ളവർക്കാണ് നവ്യാനുഭവം പ്രദാനം ചെയ്തിരിക്കുന്നത്. മികച്ച യാത്രാനുഭവം എന്നതിലുപരി സമയ - സാമ്പിത്തിക- ബന്ധിപ്പിക്കൽ സൗകര്യമാണ് കാക്കനാട് പണ്ടൂ (ജട്ടി ) ണിനെ ആശ്രയിക്കുന്നവർക്കുള്ളത്. ബൈപ്പാസ് റോഡിനപ്പുറം കലൂർ, എം.ജി റോഡ് ഭാഗത്ത് സ്ഥിരമായി കാറിൽ പോയിരുന്നവരിൽ നല്ലൊരു ഭാഗവും, ആലപ്പുഴ-തൃശ്ശൂർ ഭാഗത്തേക്ക് ട്രെയിനിലും ബസ്സിലും പോകുന്നവരും ഇപ്പോൾ തങ്ങളുടെ വാഹനം കാക്കനാട് പണ്ടൂണിനോട് ചേർന്നുള്ള പാർക്കിംഗ് സ്ഥലത്തിട്ടിട്ട് ജലമെട്രോയെ ആശ്രയിച്ചു തുടങ്ങി. പൂക്കട്ടു പടിയിലുള്ള രാജേഷിന് കഴിഞ്ഞ ശനിയാഴ്ചത്തെ (6/05/23) തൻ്റെ അനുഭവത്തെ വിസ്മയത്തോടെ മാത്രമേ പറയാൻ കഴിയുന്നുള്ളു. " ശനിയാഴ്ച നഗരത്തിൽ വൻ ട്രാഫിക്കാണ്. പൂക്കാട്ടുപടിയിൽ നിന്ന് കാറിൽ കാക്കനാട് പണ്ടൂണിലെത്തി. അവിടെ നിന്ന് ഉച്ചയ്ക്ക് 1 ന് ജലമെട്രോയിൽ 30 രൂപ ചെലവിൽ 30 മിനിട്ടുള്ളിൽ ഉല്ലാസയാത്രയായി വൈറ്റിലയിൽ .അവിടെ നിന്ന് മെട്രോ റെയിലിൽ 10 മിനിട്ടും 30 സെക്കൻ്റും കൊണ്ട് എം.ജി.റോഡിൽ. പിന്നീട് ഹൈക്കോടതി ഭാഗത്ത് പോയി കാര്യങ്ങൾ നടത്തി. പിന്നീട് വീണ്ടും എം.ജി.റോഡിൽ നിന്ന് മെട്രോ റെയിലിൽ വൈറ്റിലക്ക് .അവിടെ നിന്ന് മൂന്നു മണിക്ക് ജലമെട്രോയിൽ കാക്കനാട്ടേക്ക്.നാലു മണിക്കു മുൻപ് പൂക്കാട്ടുപടി വീട്ടിലെത്തിയത് വിശ്വസിക്കാനാവുന്നില്ല. എല്ലാ ലാഭത്തേക്കാളുമുപരി ഒട്ടും ക്ഷിണം ഉണ്ടായില്ലെന്നു മാത്രമല്ല വീട്ടിലെത്തിയപ്പോൾ ഉന്മേഷമാണ് തോന്നിയത് .കാറിലാണ് ഹൈക്കോടതി ഭാഗത്ത് പോയിരുന്നതെങ്കിൽ മടങ്ങിയെത്തുമ്പോൾ കുറഞ്ഞത് എട്ടു മണിയെങ്കിലുമാകുമായിരുന്നു.ഞാൻ വൈറ്റില നിന്ന് തിരിച്ചപ്പോൾ രണ്ടു മെട്രോയിൽ വരാനുള്ള യാത്രക്കാർ അവിടെ ഊഴം കാത്ത് നിൽപ്പുണ്ടായിരുന്നു. "

timings