Skip to main content

മലങ്കര കത്തോലിക്കാ സഭ ബിഷപ്പ് തമിഴ്നാട്ടില്‍ അറസ്റ്റില്‍. ബിഷപ്പ് സാമുവല്‍ മാര്‍ ഐറോണിയോസാണ് അറസ്റ്റിലായിരിക്കുന്നത്. അനധികൃത മണല്‍ ഖനനക്കേസിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വികാരി ജനറല്‍ ഷാജി തോമസ് മണിക്കുളവും നാല് വൈദികരും അറസ്റ്റിലായിട്ടുണ്ട്.

ജോര്‍ജ് സാമുവല്‍, ജിജോ ജെയിംസ്, ജോര്‍ജ് കവിയല്‍ എന്നിവരാണ് അറസ്റ്റിലായ വൈദികര്‍. സഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് അനധികൃതമായി മണല്‍ ഖനനം നടത്തി. താമരഭരണി നദിയില്‍ നിന്നും മണല്‍ കടത്തിയെന്നാണ് കേസ്. സബ് കളക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയാണ് ഇത് കണ്ടെത്തിയത്. സ്ഥലം ഉടമകള്‍ക്ക് പിഴ ചുമത്തിയിരുന്നു.

മണല്‍ക്കടത്തിന് പിന്നില്‍ സ്ഥലം കരാറെടുത്ത ആളാണെന്നാണ് മലങ്കര കത്തോലിക്കാ സഭയുടെ വിശദീകരണം. ഭൂമിയുടെ ഉടമസ്ഥര്‍ എന്ന നിലയിലാണ് ബിഷപ്പും വൈദികരും കേസില്‍ ഉള്‍പ്പെട്ടതെന്നും സഭ വിശദീകരിക്കുന്നു. 300 ഏക്കര്‍ ഭൂമി കോട്ടയം സ്വദേശിക്ക് കൃഷി ചെയ്യാന്‍ നല്‍കിയതാണ്.