Skip to main content

മുന്നറിയിപ്പ് ഇല്ലാതെ തമിഴ്‌നാട് മുല്ലപ്പെരിയാറിലെ ഷട്ടര്‍ തുറന്നതും വെള്ളം ഒഴുക്കിയതും കോടതിയലക്ഷ്യവും ഗൗരവതരവുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. തമിഴ്‌നാട് റൂള്‍ കര്‍വ് പാലിച്ചില്ല. ഇക്കാര്യം പരാതി ആയി സുപ്രീംകോടതിയെ അറിയിക്കും. 

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാടുമായി നേരിട്ട് സംസാരിക്കും. നടപടികള്‍ പാലിക്കാത്തത് ഗൗരവതരം എന്ന് അറിയിക്കും. ഒരു സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കാത്ത നടപടിയാണ് തമിഴ്‌നാടിന്റെ ഭാഗത്തു നിന്നുണ്ടായത്. 142 അടിയില്‍ ജലം നിലിനിര്‍ത്താന്‍ തമിഴ്‌നാടിന് വ്യഗ്രതയാണെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു

ഡാമിലെ ജലനിരപ്പ് 142 അടിയായി നിലനിര്‍ത്താന്‍ നടപടി എടുക്കണം. രാത്രിയില്‍ മുന്നറിയിപ്പില്ലാതെ ഇങ്ങനെ വെള്ളം ഒഴുക്കുന്ന സാഹചര്യം ഉണ്ടാക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. കേരളത്തിലെ ഗുരുതര സാഹചര്യം എം.പിമാര്‍ പാര്‍ലമെന്റിലും രാജ്യസഭയിലും അറിയിക്കുമെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. മേല്‍നോട്ട സമിതി ഉടന്‍ ചേരണമെന്നും റോഷി ആവശ്യപ്പെട്ടു. നിലവില്‍ വിവിധ വകുപ്പുകള്‍ ജാഗ്രതയിലാണ്. പുതിയ ഡാം വേണമെന്നത് കേരളത്തിന്റെ ആവശ്യമാണ്. തമിഴ്‌നാടിന്റെ ഈ പ്രവൃത്തി തുടരുമോ ഇല്ലയോ എന്നുറപ്പില്ലാത്തതിനാല്‍ പോലീസ്, അഗ്‌നിശമന സേന അടക്കമുള്ള പ്രതിരോധ നടപടികള്‍ കേരളം ശക്തമാക്കുമെന്നും മന്ത്രി റോഷി അ ഗസ്റ്റിന്‍ പറഞ്ഞു.