Skip to main content

മോഫിയ പര്‍വീണ്‍ ആത്മഹത്യ കേസില്‍ സി.ഐ സുധീറിന് സസ്‌പെന്‍ഷന്‍. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഡി.ജി.പിയുടെ നടപടി. മോഫിയയുടെ മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബത്തിന് വാക്കുനല്‍കിയിരുന്നു.

ആലുവ പോലീസ് സ്റ്റേഷനില്‍ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ നടത്തുന്ന കുത്തിയിരിപ്പ് സമരം മൂന്നാം ദിവസവും തുടരുകയാണ്. സി.ഐയെ സസ്‌പെന്റ് ചെയ്ത സാഹചര്യത്തില്‍ ബെന്നി ബഹന്നാന്‍ എം.പി, എം.എല്‍.എമാരായ അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍ എന്നിവരുടെ സമരം അവസാനിപ്പിച്ചേക്കും. മൊഫിയ പര്‍വീണിന്റെ ആത്മഹത്യക്ക് കാരണക്കാരനായ സി.ഐ സി.എല്‍ സുധീറിനെ സസ്‌പെന്‍ഡ് ചെയ്യും വരെ സമരം തുടരാനാണ് ഇവര്‍ തീരുമാനിച്ചിരുന്നത്. പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള പോലീസിന്റെ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും.