Skip to main content

അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ വിഷയത്തില്‍ ശിശുക്ഷേമ സമിതിക്കും സി.ഡബ്ല്യു.സിക്കും ഗുരുതരമായ വീഴ്ചയെന്ന് വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട്. വനിതാ ശിശുവികസന ഡയറക്ടര്‍ ടി.വി അനുപമ നടത്തിയ വകുപ്പ് തല അന്വേഷണത്തിലാണ് ഗുരുതരമായി വീഴ്ചകള്‍ കണ്ടെത്തിയത്.

വകുപ്പുതല അന്വേഷണത്തില്‍ കണ്ടെത്തിയത്;

1. അനുപമ പരാതിയുമായി വന്ന ശേഷവും ശിശുക്ഷേമ സമിതി ദത്ത് നടപടികളുമായി മുന്നോട്ട് പോയി.

2. അനുപമയുമായി ഏപ്രില്‍ മാസത്തില്‍ രണ്ട് സിറ്റിംഗ് നടത്തിയിട്ടും ദത്ത് നടപടി തടയാന്‍ സി.ഡബ്ല്യുസി നടപടിയെടുത്തില്ല.

3. കുഞ്ഞിനെ തിരയുന്ന വിവരം സമിതികള്‍ നേരത്തെ അറിഞ്ഞെങ്കിലും നടപടിയെടുക്കാന്‍ തയ്യാറായില്ല.

4. രജിസ്റ്ററിന്റെ ഒരു ഭാഗം ചുരണ്ടി മാറ്റി.

5. പത്രപരസ്യം വന്നതിന് ശേഷം അജിത്ത് പല തവണ ഷിജുഖാനെ കണ്ടെങ്കിലും രേഖകളില്‍ അതില്ല.

ഗുരുതര കണ്ടെത്തലുകളാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. വനിതാ ശിശുവികസന ഡയറക്ടര്‍ ടി.വി അനുപമ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് കൈമാറും. ടി.വി അനുപമയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഷിജുഖാന്റെ നേതൃത്വത്തില്‍ ശിശുക്ഷേമ സമിതി ഗൂഢാലോചന നടത്തിയോയെന്ന് ഉള്‍പ്പെടെ അന്വേഷിക്കേണ്ടി വരും.